കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ചു രണ്ട് പേര് മരിച്ചു. ചങ്ങനാശ്ശേരി വെങ്കോട്ട വര്‍ഗീസ്, വാലുമ്മോച്ചിറ കല്ലംപറമ്പില്‍ പരമേശ്വരന് എന്നിവരാണ് മരിച്ചത്.എംസി റോഡില്‍ കുറിച്ചി ചെറുവേലിപ്പടിയില്‍ രാത്രി എട്ട് മണിയോടെയാണ് അപകടം.
കേരള കര്‍ഷക യൂണിയന്റെ കേര കര്‍ഷക സൗഹൃദ സംഗമ പരിപാടിയില്‍ എത്തിയതായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്തു നിന്നെത്തിയ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.
ഇരുവരും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ ചേര്‍ന്നു മെഡിക്കല്‍ കോളജ് ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കില്‍ കോളജില്‍.