പെരുമ്പാവൂർ: ഓടയ്ക്കാലിയിൽ ബൈക്കിൽ ബസിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. കൂടാലപ്പാട് അറുപതിൽചിറ വീട്ട ഷീബ (43)യാണ് മരിച്ചത്. ഭർത്താവ് മോനിച്ചനോടൊപ്പം ഇന്ന് രാവിലെ 9.15 ഓടെ ബൈക്കിൽ ജോലി സ്ഥലത്തേക്ക്
പോകുന്നതിനിടെ യാത്ര എന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മോനിച്ചൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മദേഴ്സ് കമ്പനിയിലെ ജീവനക്കാരിയാണ് മരിച്ച ഷീബ. സസ്കാരം കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ ഇന്ന് വൈകീട്ട് 5ന്. അമൽ, അഖില എന്നിവർ മക്കളാണ്.