തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയില്‍ പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍ രോഹിണി ഭവനില്‍ രാജേന്ദ്രന് നായരുടെ ഭാര്യ കുമാരി ഷീബ കെ എസ് (57) ആണ് മരിച്ചത്.
തിരുവനന്തപുരം ധനുവച്ചപുരം സ്റ്റേഷനില്‍ വെച്ച് ഞായറാഴ്ച്ച രാവിലെ 8.15ഓടെയാണ് സംഭവം നടന്നത്. കൊച്ചുവേളി-നാഗര്‍കോവില്‍ എക്സ്പ്രസില്‍ കയറാനായി എത്തിയതായിരുന്നു ഷീബ. എന്നാല്‍ എത്താന്‍ വൈകിയതിനാല്‍ ട്രെയിന്‍ എടുത്തിരുന്നു. തുടര്‍ന്ന് ചാടി കയറാന്‍ ശ്രമിക്കവേയാണ് കാല് വഴുത്തി ട്രാക്കിലേക്ക് വീണത്. മരിച്ച ഷീബയുടെ ഒരു കാല് ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍ ട്രാക്കിന് നടുവിലായിട്ടാണ് കണ്ടെത്തിയത്.