കാംഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ ബസ് മറിഞ്ഞു. ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയിലെ ജവാലി സബ് ഡിവിഷനിലാണ് സംഭവം. കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രത്തില്‍ നിന്നുള്ള 35 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി ഗവണ്മെന്റിന്റെ ആദ്യ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ‘ജന്‍ അഭര് റാലി’ സംഘടിപ്പിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ജില്ലാ അധികൃതര്‍ പറഞ്ഞു.
ധര്‍മശാലയില്‍ നടക്കുന്ന മോദിയുടെ റാലിയില്‍ പങ്കെടുക്കാനായി ഒരു സ്വകാര്യ സ്കൂള്‍ ബസിലാണ് വിദ്യാര്‍ത്ഥികളുടെ സംഘം പുറപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞത്.