പന്തളം: എംസി റോഡില്‍ പന്തളത്ത് പിക്കപ്പ് വാനിന് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വിളക്കുടി ആവണീശ്വരം അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (25) ആണ് മരിച്ചത്.
പന്തളം മെഡിക്കല്‍ മിഷന് ജംഗ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.