വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവ ഗായിക മഞ്ചുഷ മനോഹരനെ അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ വഴി സംഗീത ലോകത്തെത്തിയ മഞ്ചുഷ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലേക്ക് പോകും വഴി രാവിലെ 9.30നാണ് അപകടത്തില്‍ പെട്ടത്.
കാലടി താനിപ്പുഴയില്‍ മഞ്ചു ഓടിച്ചിരുന്ന സ്കൂട്ടറില്‍ പിക്കപ്പ് വാനിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കാനയില്‍ വീണുകിടന്ന ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇപ്പേള്‍ വെന്റിലേറ്ററിലാണ് മഞ്ചുഷ. ഓപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനക്കും പരിക്കുണ്ട്.