ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് കരൂരില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് വനിത പൊലിസടക്കം മൂന്നു പേര് മരിച്ചു.
കൊട്ടിയത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയെ കണ്ടെത്തി തിരിച്ചു വരും വഴിയായിരുന്നു അപകടം. പോലീസ് കണ്ടെത്തി തിരിച്ചു കൊണ്ടു വന്ന ഹസീന, കൊട്ടിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ശ്രീകല, സ്വകാര്യ കാറിന്റെ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്.
കൊട്ടിയം സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ നിസാറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊച്ചിയിലെ ലെക് ഷോർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.