മൂവാറ്റുപുഴ: പുന്നമറ്റത്ത് വാഹനപകടം ഒരാള്‍ മരിച്ചു. മുവാറ്റുപുഴ ഇറിഗേഷന്‍ സബ് ഡിവിഷന് ഓഫീസ് ജീവനക്കാരന് കൂറ്റന്വേലില് കൊമ്പനതോട്ടത്തില്‍ റോയി ആണ് മരിച്ചത്. ബൈക്കും സ്കോര്‍പിയോ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. റോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.