കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. മേലുകാവിലുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുട്ടം ഐ.എച്ച്.ആര്.ടി കോളജ് വിദ്യാര്‍ഥികളായ അനന്ദു, അലന് എന്നിവരാണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്ദുവിനെയും അലനെയും രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റു വിദ്യാര്‍ഥികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.