മൂവാറ്റുപുഴ: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്കാരം ഇന്ന് നടക്കും. പെരുമ്പാവൂര്‍ എം.സി റോഡില്‍ തൃക്കളത്തൂര്‍ സോസൈറ്റിപടിയിലുണ്ടായ അപകടത്തില്‍ മാവേലിക്കര കൊല്ലന്‍കടവ് സ്വദേശി നഹാസിന്റെ മകന് അജ്മല്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ആണ് അപകടം ഉണ്ടായത്.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയും പിന്നാലെ എത്തിയ ലോറി യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങി തത്ക്ഷണം മരണമടയുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്കാരം വൈകിട്ട് 6.ന് കൊല്ലന്‍കടവ് പള്ളിയില്‍ നടക്കും. മോര്‍ച്ചറിയിലേക്ക് മാറ്റി.