തമിഴ്നാട് കടലൂരിൽ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികള്‍ കടലൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക , ബാലമിത്രൻ , സഹോദരിയുടെ മക്കളായ ലാവണ്യ , രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞയുടൻ തന്നെ വീട്ടുകാർ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കടലൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിയ്ക്കുകയായിരുന്നു. കുട്ടികൾ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് അച്ഛനമ്മമാര്‍ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു.