ത്യശൂർ: ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടംസംഭവിച്ചത്.
ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും തെറിച്ചു വീണു . ഇടത് ചെവിയുടെ കേൾവി ശക്തി നഷ്ട്ടപ്പെട്ടു. പൂമംഗലം സ്വദേശി ഐശ്വര്യയ്ക്കാണ് ഇടിമിന്നലേറ്റത്.ശരീരത്തിലും പൊള്ളലേറ്റു . ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ആശുപതിയിലെത്തിച്ചപ്പോഴാണ് കേൾവി ശക്തി നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.