തിരുവനന്തപുരം: കഠിനകുളത്തും തുമ്പയിലും വളളം മറിഞ്ഞ് അപകടം. ഓരാളെ കാണാതായി. പതിനൊന്ന് പേര് നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധന വളളങ്ങള്‍ ശക്തമായ തിരയില്‍പെട്ട് മറിയുകയായിരുന്നു. തുമ്പയില്‍ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ ഫ്രാന്‍സിസ് അല്‍ഫോണ്‍സ് (65)നെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നാല് പേരാണ് അപകട സമയത്ത് ഫ്രാന്‍സിസ് സഞ്ചരിച്ച വളളത്തിലുണ്ടായിരുന്നത്. ഫ്രാന്‍സിസ് ഒഴികെ ബാക്കി നാല് പേരും നീന്തി രക്ഷപ്പെടുകയായിരുന്നു.
കഠിനകുളത്ത് മരിയനാട് തീരത്തും മത്സ്യബന്ധന വളളം മറിഞ്ഞ് അപകടമുണ്ടായി. വളളത്തില്‍ എട്ട് മത്സ്യത്തൊഴിലാളികളുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.