മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം . പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തും ചുവട്ടിൽ അനസിൻ്റെയും നെ സിയയുടെയും മകൻ അബ്ദുൽ സമതാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.
ടി.വി, സ്റ്റാൻ്റിനൊപ്പം ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു.