മൂവാറ്റുപുഴ:പുഴയിൽ കാൽ വഴുതിവീണ് ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജ് ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥി മരിച്ചു. കൊല്ലം ചടയമംഗലം കണ്ണംപറമ്പിൽ ഷാ കോട്ടേജിൽ ഷിഹാബുദ്ധീൻ മകൻ അമീൻഷാ (20) യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ മുവാറ്റുപുഴ കക്കടാശ്ശേരി പുഴയിലാണ് അപകടം.മൂന്നാർ പോയി തിരിച്ചു വരുന്ന വഴി മുഖം കഴുകുവാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണ് ഒഴുക്കിൽ പെട്ടാണ് അത്യാഹിതം സംഭവിച്ചത്.മൃതദേഹം ഇപ്പോൾ മുവാറ്റുപുഴ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.