തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ മുത്തശിയും കൊച്ചു മകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ പൊന്നമ്മ (55), കൊച്ചു മകന് കൃതാര്‍ഥ് (7) എന്നിവരാണ് മരിച്ചത്. ഓട്ടോ ടാക്സി, കാറില്‍ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ ഏഴുപേരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുകുട്ടികള്‍ അടക്കം മറ്റ് അഞ്ചുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.