മോസ്കോ: കരിങ്കടലിലെ കപ്പലപകടത്തില്‍ മരിച്ചവരില്‍ 6 പേര് ഇന്ത്യക്കാര്‍. അപകടത്തില്‍പ്പെട്ട ആറ് ഇന്ത്യക്കാരെയും കാണാനില്ല. മലയാളിയായ അശോക് നായര്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടു. ആകെ നാല് ഇന്ത്യക്കാരെയാണ്രക്ഷപ്പെടുത്തിയത്. ഇന്നലെയാണ് റഷ്യക്കടുത്ത് കടലില്‍ ടാന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ചത്. ഒരു കപ്പലില്‍ നിന്ന് മറ്റൊരു കപ്പലിലേക്ക് ഇന്ധനം മാറ്റുമ്പോഴായിരുന്നു അപകടം.