ആലപ്പുഴ: കുട്ടനാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എടത്വാ സ്വദേശി ജെയിംസ്കുട്ടിയുടേതാണ് കാര്‍.
പുലര്‍ച്ചെ 3.45-ഓടെയാണ് കാര്‍ കത്തുന്നത് കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. അഗ്നിശമന സേനയെത്തി നാലേകാലോടെ തീപൂര്‍ണമായും അണച്ചു. തീയണഞ്ഞതിനു പിന്നാലെയാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍ പൂര്‍ണമായും കത്തിയിരുന്നു. സംഭവത്തില്‍ എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.