നിലമ്പൂര്‍: മലയാള സീരിയല്‍ നടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുന്ന സീരിയല്‍ നടി കെ.വി കവിത (35) ആണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. നാല് വയസുള്ള മകളുണ്ട്. ഭര്‍ത്താവ് ബംഗളുരുവിലാണ്.