റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൾ ഗഫൂറിൻ്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. രണ്ടു ഭാഗത്തു നിന്നുമുള്ള സമ്മര്‍ദം കാരണം കഴുത്തിന് ഒടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച അയല്പക്കത്തെ വീട്ടിലെ റിമോര്‍ട്ട് കണ്ട്രോള് ഗേറ്റിന് ഇടയില്‍ കുടുങ്ങിയാണ് അബ്ദുള്‍ ഗഫൂര്‍-സജ്നാ ദമ്പതികളുടെ മകന് മുഹമ്മദ് സിനാന് അപകടത്തില്‍പ്പെട്ടത്.
തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ് സിനാൻ.വൈകീട്ട് പള്ളിയിൽ നിസ്കാരത്തിനായി പോകുമ്പോൾ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. സിനാന്റെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി ആസ്യയും ഇന്ന് രാവിലെ മരിച്ചു. സിനാന് അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മുത്തശ്ശി, മരണവാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞുവീഴുകയായിരുന്നു.