തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു.
ഈ മാസം 14-ന് കോളേജിന് സമീപം ഇരുചക്രവാഹനം നിയന്ത്രണംവിട്ടാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.
ഗ്രന്ഥശാലാ സംഘം കുന്നംകുളം താലൂക്ക് വൈസ് പ്രസിഡന്റാണ്. എസ്.എഫ്.ഐ. ഏരിയ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ: ഷൈലജ. സഹോദരന്: അക്ഷയ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച അകതിയൂരിലെത്തിക്കും.