മുവാറ്റുപുഴ: കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു. മുവാറ്റുപുഴ വെള്ളൂര്‍ കുന്നം വണ്ണമറ്റത്ത് വീട്ടില്‍ രവീന്ദ്രന് നായര്‍ മകന് രാജേഷ് ആര് നായര്‍ (35) ആണ് മരിച്ചത്.
ആലുവ ബൈപാസിനു സമീപംറോയല് പ്ലാസയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നുമാണ് രാജേഷ് ചാടിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മധ്യഭാഗത്തെ കാര്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലേക്കാണ് വീണത്. ഒച്ചകേട്ട് ഓടി എത്തിയവര്‍ അനക്കം കണ്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇയാള്‍ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നാണ് സൂചന. പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിലെ ബന്ധുവിന്റെ സ്ഥാപനമായ എസ്.ആര്.എം.ടെക്. എന്ന സ്ഥാപനത്തില്‍ മരണപെട്ട രാജേഷ് ഒരു വര്‍ഷം മുമ്പ് ജോലി ചെയ്തിരുന്നതായും സൂചനയുണ്ട്.