കോട്ടയം: പൊന്‍കുന്നത്ത് മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടo. ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. ജീപ്പ് ഡ്രൈവര്‍ മദ്യപിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്നടപടി. ഡ്രൈവര്‍ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോണ്‍സനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാകളത്തിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കള്‍ ജോലിക്ക് ശേഷം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോയില്‍ ഇളംങ്ങുളം സ്വദേശിയുടെ ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
തിടനാട് മഞ്ഞാങ്കല്‍ തുണ്ടിയില്‍ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാം ലാല്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കുമേറ്റിരുന്നു.