കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിന് എതിരായ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് ആശുപത്രി വിട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടത്. ഹെല്സിംഗോറിലെ പരിശീലന ക്യാമ്പിൽ എത്തി അദ്ദേഹം സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ശേഷം താരം വീട്ടിലേക്ക് മടങ്ങി.
അതേസമയം അപകടം ഉണ്ടായപ്പോൾ മൈതാനത്തുവച്ചുതന്നെ ഡോക്ടര്‍മാര്‍ നല്കിയ സിപിആറിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ എറിക്സണിന് ഹാര്‍ട്ട്-സ്റ്റാര്‍ട്ടര്‍ യന്ത്രം ഘടിപ്പിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയ സ്തംഭനം തടയാനുള്ള ചെറിയ ഇലക്ട്രോണിക് യന്ത്രമാണ് ഘടിപ്പിക്കുക. ഹൃദയതാളം നിലച്ചുപോകാതിരിക്കാൻ ആണെന്ന് അധികൃതർ പറഞ്ഞു.