തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് കാലിലൂടെ കയറിയിറങ്ങി യാത്രക്കാരിക്ക് ഗുരുതര പരിക്ക്.ചാവടിനട സ്വദേശി ഉഷയ്ക്ക്(51) ആണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ബാലരാമപുരത്തെ പെട്രോള്‍ പമ്ബിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് അപകടം. ആദ്യം ഒരാള്‍ ബസിലേക്ക് കയറിയതിന് പിന്നാലെയാണ് ഇവര്‍ ഇറങ്ങിയത്. ഇവര്‍ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതോടെ നില തെറ്റി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.ഇവരുടെ രണ്ട് കാലിലൂടെയും ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. ഉടനെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.