തിരുവനന്തപുരം: ചിറയന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ നദിയിലേക്ക് മറിഞ്ഞ് രണ്ട് പേര് മരിച്ചു. പുളിമൂട്ട് കടവ് സ്വദേശികളായ ജ്യോതിദേവ് (55), മധു (58) എന്നിവരാണ് മരിച്ചത്. രാവിലെ ആറോടെ പുളിമൂട്ട് കടവ്- കരുന്ത്വാ കടവ് റോഡിലായിരുന്നു അപകടം.
റോഡിന്റെ ഒരു വശം തകര്‍ന്നു കിടന്നതാണ് അപകടത്തിനിടയാക്കിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഏറെ നേരം ശ്രമിച്ചാണ് ജ്യോതിദേവിനെയും മധുവിനെയും കരയ്ക്കെത്തിച്ചത്.
ഇരുവരേയും ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടം.