കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവാവ് മരിച്ചു. ആദിന്(21) ആണ് മരിച്ചത് വ്യാഴാഴ്ച രാത്രി കൊച്ചിന് ഷിപ്പ്യാര്ഡിന് സമീപത്താണ് അപകടമുണ്ടായത്.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.