മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ഭര്‍ത്താവിനൊപ്പം ട്രെക്കിങ്ങിന് പോയ കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലെ മാനേജരായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി (40)യാണ് കൊല്ലപ്പെട്ടത്.
ഭുവനേശ്വരിയും പ്രശാന്തും സുഹൃത്തുക്കളും ചേര്‍ന്നാണ് വന്യജീവി സങ്കേതത്തിലെ വനത്തിലേക്ക് ട്രെക്കിങ്ങിന് പോയത്. ട്രെക്കിങ്ങിനിടെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഭുവനേശ്വരിയെ ആന ആക്രമിച്ചു.