ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. 15904 നമ്പര്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിന്‍ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്കി.