കൂവപ്പടി ഐമുറി വാഴപ്പിള്ളി വീട്ടില്‍ ശങ്കരന്റെ ഭാര്യ വത്സല (65) മകന് ബാബു (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.ടെറസില്‍ കയറി യന്ത്രം ഉപയോഗിച്ച് വീട് കഴുകുന്നതിനിടെ ബാബുവിനു ഷോക്കേറ്റു. ബാബുവിന്റെ ശബ്ദം കേട്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മക്ക് ഷോക്കേറ്റത്.
ഇരുവരുടെയും ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോടനാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ വൈകിട്ട് സംസ്കരിച്ചു.
നീതുവാണ് ബാബുവിന്റെ ഭാര്യ. മക്കള്‍ സങ്കല്പ, സാഹിത്യ. ബാബുവിനെ കൂടാതെ ലതയെന്ന മകളും വത്സലക്കുണ്ട്