കണ്ണൂര്‍: ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് തീര്ത്ഥാടകന് മരിച്ചു. കണ്ണൂരിലെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം.അപകടത്തില്‍പ്പെട്ട് കര്‍ണൂര്‍ സ്വദേശി സീനു (45) ആണ് മരിച്ചത്.ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചത്.45 ഓളം യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് ഇന്ന് പുലര്‍ച്ചെ 3.45 ഓടെ അപകടത്തില്‍പെട്ടത്.
അപകടം നടന്നത് പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തിനിടെ സീറ്റില്‍ നിന്നും തെറിച്ച് വീണും മുന്‍വശത്തെ സീറ്റില്‍ മുഖം ഇടിച്ചുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ 15 യാത്രക്കാരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ള മൂന്നു ആളുകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.