പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. മകനുള്‍പ്പെടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു.
സീതത്തോട് കൊടുമുടി തൈക്കൂട്ടത്തില്‍ അനിത(35) ആണ് മരിച്ചത്.
ചിറ്റാർ കൊടുമുടി തെക്കേക്കരയില്‍ ഇന്ന് രാവിലെ 8.30നാണ് അപകടം. സ്കൂളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത സംഭവസ്ഥലത്തുതന്നെ മരിച്ചു.
ആകാശ് (15), അശ്വിൻ (12), വിജി (16), അനിതയുടെ മകൻ ആള്ഡ്രിൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളാണ്. അനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.