ഭുവനേശ്വര്‍: മുംബൈ-ഭുവനേശ്വര്‍ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. വ്യാഴാഴ്ച രാവിലെ ഒരു ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. രാവിലെ ഏഴോടെ കട്ടക്കിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
നാല്പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഒഡിഷയിലെ കട്ടക്കിലെ നെര്‍ഗുണ്ടി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടല്‍ മഞ്ഞാണ് അപകട കാരണം. ചരക്ക് വണ്ടിയുടെ ഗാര്‍ഡ് വാനില്‍ ഇടിക്കുകയായിരുന്നു. സംഭവ സമയത്ത് 400 മുതല്‍ 450 വരെ യാത്രക്കാര്‍ കോച്ചുകളില്‍ ഉണ്ടായിരുന്നതായി കരുതുന്നു.