ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ടെമ്പോ ട്രാവലർ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.പലരുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു.ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടം നടന്നത്.ടെമ്പോ ട്രാവലർ റോഡിൽ നിന്ന് തെന്നിമാറി 250 മീറ്ററോളം താഴേക്ക് അളകനന്ദ നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു.
സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. നിലവിൽ അപകടത്തിന്റെ കാരണം വ്യക്തമല്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫിനെയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.