പാലക്കാട്: പൊള്ളാച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്കുപോയ വാന്‍ ലോറിയിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ അധ്യാപികയ്ക്ക് പരുക്കേറ്റു. പാലക്കാട് പൊള്ളാച്ചി റോഡില്‍ എലപ്പുള്ളി കൈതക്കുഴിയില്വെച്ചാണ് അപകടമുണ്ടായത്. തിരൂര്‍ എംഇഎസ് സ്കൂളിലെ വിദ്യാത്ഥികളുമായി പോയ വാനാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 14 വിദ്യാര്‍ത്ഥികളുമായി തമിഴ്നാട്ടില്‍ നിന്നും തിരികെ വരികയായിരുന്ന വാനില്‍ പൊള്ളാച്ചിയിലേക്ക് പോകുന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. കുട്ടികള്‍ക്ക് സാരമായ പരുക്കില്ല. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ അധ്യാപികയെ അത്താണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.