പത്തനംതിട്ട : പന്തളത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വാനില്‍ യാത്ര ചെയ്തിരുന്ന കിഴക്കമ്പലം സ്വദേശി ജോണ്സണ് മാത്യു (48) ആലുവ ഇടത്തല സ്വദേശി ശ്യാം വി.എസ് (30) എന്നിവരാണ് മരിച്ചത്. മൃതദേഹം അടൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്തേക്ക് പോയ ബസാണ് രാവിലെ ഏഴുമണിയോടെ കൂരമ്പാലയില്‍ വച്ച് വാനുമായി നേര്‍ക്കുനേര്‍ ഇടിച്ചത്. വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ബസ് യാത്രികര്‍ക്ക് സാരമായ പരുക്കുകളില്ല.