വാഷിംഗ്ടണ്‍: അമേരിക്കയില്‍ മലയാളി യുവാവും മകനും കടലില്‍ മുങ്ങി മരിച്ചു. ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന് ജാനേഷ് (37), ജാനേഷിന്റെ മകന് ഡാനിയല്‍ (3) എന്നിവരാണ് മരിച്ചത്. ഫ്ലോറിഡയിലെ അപ്പോളോ ബീച്ചിലായിരുന്നു അപകടം നടന്നത്.
ഐ ടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ ശേഷം ഡാനിയലുമായി ജാനേഷ് ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ജാനേഷിന്റെ ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടാണ്. എട്ട് മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്.