കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. അപകടകരമായി കാർ യാത്ര ചെയ്ത യുവാക്കൾക്ക് എടപ്പാളിലെ മോട്ടർ വാഹന വകുപ്പ് കേന്ദ്രത്തിൽ പരിശീലനം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. അപകടകരമായി കാര്‍ യാത്ര നടത്തിയ യുവാക്കളെ ആര്‍ടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ശിക്ഷ നല്‍കിയത്.
ഇന്നലെ കെപി റോഡിൽ രണ്ടാംകുറ്റിക്കും കറ്റാനത്തിനുമിടയിലാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. കാറിന് പിന്നിൽ സഞ്ചരിച്ചിരുന്നവർ, വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന്, കൈമാറി. കാറില്‍ യാത്ര ചെയ്ത യുവാക്കളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. കെപി റോഡില്‍ യുവാക്കളുടെ അപകട യാത്ര പതിവാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്.കായംകുളംകെപി റോഡിൽ യുവാക്കളുടെ അപകട യാത്ര പതിവാകുന്ന സാഹചര്യത്തിൽ ശക്തമായനടപടി സ്വീകരിക്കാൻ ആണ് തീരുമാനം. കഴിഞ്ഞ ആഴ്ചയും കെ പി റോഡിൽ യുവാക്കൾ അപകടയാത്ര നടത്തിയിരുന്നു.