രാജാക്കാട്: തമിഴ്നാട് ശിവഗംഗയില്‍ നിന്ന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനം രാജാക്കാടില്‍ അപകടത്തില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. റെജിനാ (30),സനാ (7) എന്നിവരാണ് മരിച്ചത്. കുമളിയില്‍ നിന്ന് മൂന്നാറിലേയ്ക് പോകുന്നതിനിടെ രാജാക്കാട് വട്ടക്കണ്ണിപാറയില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേയ്ക് മാറ്റി.