കൊച്ചി:കാലടി മറ്റൂര്‍ ജംഗ്ഷനില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. രണ്ട് ഇന്നോവ കാറും ഒരു ബൈക്കുമാണ് അപകടത്തില്‍പെട്ടത്.രാവിലെ ഒമ്പതോടെയാണ് സംഭവം. എതിര്‍ദിശകളിലായി വന്ന രണ്ട് ഇന്നോവ കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ ഒരു കാറിനു പിന്നാലെ സഞ്ചരിച്ചിരുന്ന ബൈക്കും ആ വാഹനത്തില്‍ ഇടിക്കുകയും അതിലുണ്ടായിരുന്നവര്‍ തെറിച്ചുവീഴുകയും ചെയ്തു.കോയമ്പത്തൂരില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഒരു കാറിലുണ്ടായിരുന്നത്. രണ്ടാമത്തെ കാറില്‍ തിരുവനന്തപുരത്തുനിന്നുള്ള ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്.