ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്ബാരിയയില് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 16 പേര് കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. സിഗ്നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ട്. ഇതുവരെ 16 പേരുടെ മൃതദേഹമാണ് ലഭിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.