കൊല്ലം: ചടയമംഗലത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമ്മൂട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ചടയമംഗലത്തെ ശ്രീരംഗ വളവില്‍ വച്ചായിരുന്നു അപകടം. കൊട്ടാരക്കര വിജയാസ് ആശുപത്രിയില്‍ നിന്നും എട്ട് മാസം പ്രായമായ കുഞ്ഞുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.