കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. ബസില്‍ 32 യാത്രക്കാരുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചു. എന്ജിന് തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പൊലീസ് അറിയിച്ചു.