പാലക്കാട് : ചിറ്റൂരില്‍ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. വേര്‍കോലി ഷാജുവിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്വേര്ട്ടര് ഉപയോഗിച്ചാണ് വിളക്കുകള്‍ കത്തിച്ചിരുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന അടച്ചിട്ട മുറിയില്‍ നിന്ന് പൊട്ടിത്തെറി കേട്ട് വാതില്‍ തുറന്നപ്പോള്‍ തീ ആളിപടര്‍ന്നു. കിടക്ക, അലമാര, ടിവി, കട്ടില്, രേഖകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഷാജിയും ബന്ധുക്കളും ചേര്‍ന്ന് മുറിയിലേക്ക് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.