കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.കോട്ടപ്പടി ഉപ്പുകണ്ടം ചീനിക്കുഴിയില്‍ ആണ് അപകടം നടന്നത്. കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പന് മകന് വിമല്‍(38), തോളേലി ആറ്റുപുറം ബിജു (48)എന്നിവരാണ് മരണപ്പെട്ടത്.
കോതമംഗലത്തുനിന്നും കോട്ടപ്പടിക്ക് പോവുകയായിരുന്ന സിഎം എസ് ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും കെട്ടിട നിര്‍മ്മാണ തൊഴിളികളാണ്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന ബസ് ബൈക്കിലിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.രണ്ടുപേരെയും ഉടന്‍ കോതമംഗലം എം ബി എം എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃദദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ .
ദേവകിയാണ് വിമലിന്റെ മാതാവ്.സഹോദരങ്ങള്‍ : ബിജു, മായ.ബിജുവിന്റെ മാതാവ് ഏല്യാമ്മ , ഭാര്യ : രഞ്ജിത. മക്കള്‍ : അക്സ, (ബാംഗ്ലൂരില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥി ).ആമോസ്. (പത്താം ക്ലാസ് വിദ്യാര്‍ത്ഥി).