മലപ്പുറത്ത് നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനമേറ്റതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ മൊബൈൽ ഫോണിന്റെ ചാർജറും കൈയും ഉപയോഗിച്ച് മർദ്ദിച്ചെന്നും മർദ്ദനത്തിൽ കേൾവി ശക്തി പൂർണമായും തകരാറിലായെന്നും നട്ടെല്ലിന് ചതവേറ്റതായും പരാതിയിൽ പറയുന്നു.
ശരീരത്തിലാകെ മർദ്ദനമേറ്റതിന്റെ മുറിവുകളുണ്ട്. യുവതിയെ കുനിച്ച് നിർത്തി മർദ്ദിച്ചതിനെ തുടർന്ന് നട്ടെല്ലിന് ക്ഷതമേറ്റു. അടിവയറ്റിനും മർദ്ദിച്ചു. ആക്രമണത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുടർന്ന് കേൾവി ശക്തി തകരാറിലായതായും പരാതിയിൽ പറയുന്നു.”കല്യാണം കഴിഞ്ഞ് വിരുന്നിന് വന്ന് പോയപ്പോഴാണ് ഭർത്താവിന് സംശയം തോന്നുന്നത്. മൊബൈലിന്റെ ചാർജറും കൈയും ഉപയോഗിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ ചെവിയുടെ പാടപൊട്ടി കേൾവി ശക്തി നഷ്ടമായി. നാല് ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയി. എന്താണ് പറ്റിയതെന്ന് അവർ ചോദിച്ചപ്പോൾ ബാത്ത്റൂമിൽ വീണെന്നാണ് അവരോട് പറഞ്ഞത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ മൂന്ന് ഡോക്ടർമാരെയാണ് മകളെ കാണിച്ചത്. ചെവിയുടെ പാടപൊട്ടി, നട്ടെല്ലിന് ചതവ്, ദേഹമാസകലം മുറിവുണ്ട് എന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞത്. ആരൊടെങ്കിലും പറഞ്ഞാൽ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ”- യുവതിയുടെ അമ്മ പറഞ്ഞു.