മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10.15നാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കളക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് ബിഎംസി അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്നു കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്നതിനായ നടപടികൾ തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര് ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി നാട്ടുകാർക്ക് സംശയമുണ്ട്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.