ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് മരണം. ഏഴ് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ഗുജ്രന്‍വാലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന് ബുസ്ദാര്‍ ദുഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.