തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പെ ട്രെയിൻ എത്തുകയായിരുന്നു. ട്രെയിന്‍ വരുമ്പോള്‍ സ്കൂള്‍ വാന്‍ കുറുകെ കടക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
ജനശതാബ്ദി ട്രെയിനാണ് ഗേറ്റടക്കുന്നതിന് മുമ്പെത്തിയത്. സ്കൂൾ ബസ് കടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഗേറ്റിന് സമീപത്ത് ട്രാക്കിൽ ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ 300 മീറ്റർ ദൂരത്ത് എത്തിയെന്ന് വാൻ ഡ്രൈവർ വിജയകുമാർ പറഞ്ഞു. വാനിൽ മൂന്നു വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. അതേസമയം, ഗേറ്റ് കീപ്പർ ഗ്രീൻ സിഗ്നൽ നൽകാതെ ട്രെയിൻ കടന്നു പോകില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം.