പെരുമ്പാവൂര്‍: ഡങ്കിപനി ബാധിച്ച് ഐസിയുവിലായിരുന്ന മാതാവിനെ കാണാന്‍ ആശുപത്രിയിലേക്ക് പോകും വഴി യുവാവ് ബൈക്കിടിച്ച് മരിച്ചു. വല്ലം റയോണ്‍പുരം പുലവത്ത് വീട്ടില്‍ നസീറിന്റെ മകന് അമല്‍(20) ആണ് മരിച്ചത്. കളമശേരി ദേശീയ പാതയില്‍ പത്തടിപാലത്തായിരുന്നു അപകടം.
ഡങ്കിപനി ബാധിച്ച് മാതാവ് ഹാരിഫ കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സുഹൃത്തായ പെരുമ്പാവൂര്‍ കടുവാള്‍ സ്വദേശി ചേലക്കാടന്‍ വീട്ടില്‍ സംഗീത്(19) എന്ന യുവാവിനേയും കൂട്ടി അമല്‍ ടൂവീലറില്‍ മാതാവിനെ കാണാന്‍ പോകുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇരുവരേയും കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സംഗീതിനെ ഗുരുതരാവസ്ഥയില്‍ തുടര്‍ ചികിത്സക്ക് എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 6.30തോടെയാണ് അപകടം നടന്നത്. അമല്‍ പെരുമ്പാവൂര്‍ പാറപ്പുറം എന്ന സ്ഥലത്ത് സ്ഥാപനത്തില്‍ ഇന്‍വര്‍ട്ടര്‍ സര്‍വീസ് ചെയ്തു വരുകയാണ്. ഉച്ചക്ക് രണ്ടു മണിയോടെയാണ് മരണം. നാലു സഹോരങ്ങളുണ്ട് അറഫാത്ത്, അമര്‍, ആദില്‍, അഷ്കര്‍ മൂന്നാമത്തെതാണ് അമല്‍. ഖബറടക്കം നടന്നു.